കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഗുരുതര വീഴ്ചയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലാണ് വീണ്ടും പുക പ്രത്യക്ഷപ്പെട്ടത്. ആറാം നിലയിലാണ് പുകയുയർന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. പുക ഉയരുന്ന സമയത്ത് രോഗികൾ ആരുമില്ലെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ വാദം തള്ളി രോഗികൾ രംഗത്തെത്തി.
Congress come out protest after smoke rose again Kozhikode Medical College.
