കാസർകോട്: ( www.truevisionnews.com ) കാസർകോട് കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. കക്കാട് പരിപ്പിൻമൊട്ടയിലെ വെളിക്കൽ വീട്ടിൽ വി എസ് രാജേഷിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ബേക്കൽ എസ് ഐയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെ രാജേഷിനെ തച്ചങ്ങാട് കള്ളുഷാപ്പ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടു. പൊലീസിനെ കണ്ടതോടെ രാജേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പൊലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ കഞ്ചാവ് കണ്ടെത്തിയത്.
Kannur native who tried escape after seeing police arrested with ganja
