എല്ലാ കാർഡുകാർക്കും ഇത്തവണ മണ്ണെണ്ണ; മഞ്ഞ കാർഡുകാർക്ക്‌ ഒരുലിറ്റർ വീതം

എല്ലാ കാർഡുകാർക്കും ഇത്തവണ മണ്ണെണ്ണ; മഞ്ഞ കാർഡുകാർക്ക്‌ ഒരുലിറ്റർ വീതം
May 5, 2025 03:31 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ എല്ലാറേഷൻകാർഡ്‌ ഉടമകൾക്കും ജൂണിൽ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള മഞ്ഞ കാർഡുകാർക്ക്‌ ഒരുലിറ്റർ വീതവും പിങ്ക്‌, നീല, വെള്ള കാർഡുകാർക്ക്‌ അരലിറ്ററുമാണ്‌ വിതരണം ചെയ്യുക. വൈദ്യുതീകരിക്കാത്ത വീടുകളിലെ മഞ്ഞ കാർഡുകാർക്ക്‌ ആറുലിറ്റർ മണ്ണെണ്ണ ലഭിക്കും.

അഞ്ച്‌ ലക്ഷം ലിറ്റർ മണ്ണെണ്ണ മത്സ്യബന്ധനബോട്ടുകൾക്കായി നീക്കിവയ്‌ക്കും. ഇത്‌ മത്സ്യഫെഡ്‌ വഴി വിതരണം ചെയ്യും. ഏപ്രിൽ മുതൽ ജൂൺവരെയുള്ള മണ്ണെണ്ണ വിഹിതമായി 58.60 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്‌. വർഷങ്ങളായി കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചുകൊണ്ടുവരികയായിരുന്നു.

ഇതിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ കേന്ദ്രസർക്കാരിന്‌ കത്തു നൽകുകയും മന്ത്രിമാരെ നേരിൽകാണുകയും ചെയ്‌തിരുന്നു. എണ്ണ കമ്പനികളിൽനിന്ന്‌ മണ്ണെണ്ണ എടുക്കാനും ഈമാസം അവസാനത്തോടെ റേഷൻകടകളിൽ എത്തിക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.

ഇതിനുള്ള ഉത്തരവാദിത്തം താലൂക്ക്‌ സപ്ലൈ ഓഫീസർമാർക്ക്‌ നൽകും. വിഹിതം പാഴാകാതിരിക്കാനാണിത്‌.

Kerosene for all card holders this time one liter each for yellow card holders

Next TV

Related Stories
പരിയാരത്ത്  ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

May 5, 2025 07:26 PM

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍...

Read More >>
 പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

May 4, 2025 07:11 PM

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി പിടിയിൽ...

Read More >>
'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

May 4, 2025 11:53 AM

'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ലെന്ന് ടി പി രാമകൃഷ്ണൻ....

Read More >>
Top Stories