(truevisionnews.com) ചരിത്ര പ്രസിദ്ധമായ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ പത്തരയോടെയാണ് പൂരവിളമ്പര ചടങ്ങ്. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം. വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഇതിൽ മാറ്റം വന്നത്.

നിലവിൽ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ.തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാർ പൂരത്തിന് വിളമ്പരമേകുന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രൻ ഇക്കുറി ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂർ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്.
Thrissur Pooram announcement today vilambaram
