എം.ജി.എസ്. നാരായണൻ അനുസ്മരണം നാളെ തിരുവനന്തപുരത്ത് നടക്കും

 എം.ജി.എസ്. നാരായണൻ അനുസ്മരണം നാളെ തിരുവനന്തപുരത്ത് നടക്കും
May 4, 2025 07:44 PM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനും കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവിയും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ മുൻ ചെയർമാനുമായ ഡോ. എം.ജി.എസ്. നാരായണൻ അനുസ്മരണം നാളെ (തിങ്കൾ) വൈകീട്ട് തിരുവനന്തപുരം പ്രസ് ക്ലബിലെ എസ്. എസ്. റാം ഹാളിൽ നടക്കും.

കേരള ചരിത്ര കോൺഗ്രസും ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ എം.ജി.എസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും വിദ്യാർഥികളും പങ്കെടുക്കും. കെ. ജയകുമാർ, ഡോ. രാജൻ ഗുരുക്കൾ, ഡോ. ജി. ഗോപകുമാർ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, എം. ജി. ശശിഭൂഷൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. 

കേരള ചരിത്ര കോൺഗ്രസ് പ്രസിഡണ്ട് പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. എസ്. രാജശേഖരൻ നായർ സ്വാഗതവും ഡോ. റോബിൻസൺ ജോസ് നന്ദിയും പറയും.

M.G.S. Narayanan memorial service Thiruvananthapuram tomorrow

Next TV

Related Stories
ശബരിമല ദർശനം: രാഷ്‌ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ

May 4, 2025 07:22 PM

ശബരിമല ദർശനം: രാഷ്‌ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി...

Read More >>
വരും ദിവസങ്ങളിലും  ശക്തമായ മഴ തുടരും, പുറത്തേക്കിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കണ്ട

May 4, 2025 03:34 PM

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും, പുറത്തേക്കിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കണ്ട

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

May 4, 2025 10:25 AM

അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്....

Read More >>
അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്

May 3, 2025 11:12 PM

അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്

അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര...

Read More >>
Top Stories