(truevisionnews.com) ഞായറാഴ്ചയായിട്ട് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്തിരിക്കുകയാണോ? സംസ്ഥാനത്തെ സ്വർണ വില അറിയാം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയാണ്. 8,755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലത്തെ വില തന്നെയാണ് ഇന്നും. ശനിയാഴ്ചയും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്.
ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചു
(truevisionnews.com) ആലുവയിൽ ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചു. ആലുവ മഹിളാലയം കവലയിലെ പാർക്ക് ആർഡക് എന്ന ബാറിലെ ജീവനക്കാരനായ ഗണേശനാണ് കുത്തേറ്റത്.
രാത്രി മദ്യപിക്കാനെത്തിയ മൂന്നംഗ സംഘത്തോട് ബാറിന്റെ പ്രവർത്തന സമയം അവസാനിപ്പിക്കേണ്ടതിനാൽ പുറത്തിറക്കാൻ നിർബന്ധിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ആലുവ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശ്രീമൂലനഗരം സ്വദേശികളായ മഹേഷ്, സജിത്, തിരുവല്ല സ്വദേശി ഷിൻറു എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
Know price gold state.
