ശബരിമല ദർശനം: രാഷ്‌ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ

ശബരിമല ദർശനം: രാഷ്‌ട്രപതി ദ്രൗപദി മുർമു 18ന് കേരളത്തിൽ
May 4, 2025 07:22 PM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.



Sabarimala visit President Draupadi Murmu visit Kerala 18th

Next TV

Related Stories
വരും ദിവസങ്ങളിലും  ശക്തമായ മഴ തുടരും, പുറത്തേക്കിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കണ്ട

May 4, 2025 03:34 PM

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും, പുറത്തേക്കിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കണ്ട

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

May 4, 2025 10:25 AM

അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴ; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്....

Read More >>
അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്

May 3, 2025 11:12 PM

അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്

അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര...

Read More >>
Top Stories