ഹരിപ്പാട്: ( www.truevisionnews.com ) മോട്ടോറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കരുവാറ്റ പുത്തൻപുരയിടത്തിൽ സോമൻ-രോഹിണി ദമ്പതികളുടെ മകൻ സുഭാഷാണ് (41) മരിച്ചത്.

കഴിഞ്ഞദിവസം രാത്രി മീൻ പിടിക്കുന്നതിനായി മോട്ടോർ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിജുഷ. മക്കൾ: ആവണി, വൈദേഹി.
ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; വീടിന്റെ ഒരുഭാഗം തകര്‍ന്നു
ചേര്‍ത്തല: ( www.truevisionnews.com ) പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു.
അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു.
ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും എത്തി.അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
Young man dies after being shocked motorbike
