തളിപ്പറമ്പ് : (truevisionnews.com) പട്ടുവം മുറിയാത്തോട്ടെ വീട്ടിൽ കവർച്ച. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ വിലകൂടിയ ഷൂവും ചെരുപ്പും കവർന്ന് കള്ളൻ രക്ഷപ്പെട്ടു. മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷിന്റെ വീട്ടിൽ മിനിഞ്ഞാന്ന് പുലർച്ചെയാണ് കവർച്ച നടന്നത്.

പുലർച്ചെ ആൾപ്പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ലൈറ്റിട്ടതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിലെ വിലകൂടിയ ഷൂവും ചെരുപ്പും മോഷണം പോയതായി മലസ്സിലായത്. രണ്ട് മാസം മുമ്പും ഇതേ വീട്ടിൽ രണ്ട് തവണ കവർച്ചാ ശ്രമം നടന്നിരുന്നു.
അടുത്ത കാലത്താണ് ഇവിടെ ജിതേഷ് വീട് വെച്ചത്. അന്ന് മുതൽ കവർച്ചക്കാരുടെ ശല്യം തുടർച്ചയായതോടെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. മിനിഞ്ഞാന്ന് കവർച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ജിതേഷ് തളിപ്പറമ്പ പൊലീസിൽ പരാതി നൽകി.
Robbery house taliparamb Expensive shoes sandals stolen
