പൂജാമുറിയിൽ കഞ്ചാവും എംഡിഎംഎയും: കണ്ണൂരിൽ ബിജെപി പ്രവർത്തകൻ പിടിയിൽ

പൂജാമുറിയിൽ കഞ്ചാവും എംഡിഎംഎയും: കണ്ണൂരിൽ ബിജെപി പ്രവർത്തകൻ പിടിയിൽ
May 4, 2025 12:36 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽനിന്ന്‌ കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവങ്ങാട്‌ ഇല്ലത്തുതാഴെയിലെ എൻ എം റനിലിന്റെ വീട്ടിൽനിന്നാണ് തലശേരി പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ റനിൽ ഓടി രക്ഷപ്പെട്ടിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ 1.45ന് പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂജാമുറിയിൽ മുറത്തിലും കവറിലും സൂക്ഷിച്ച 1.25 കിലോ കഞ്ചാവും 5.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.

കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും അളക്കാനുപയോഗിക്കന്ന ത്രാസും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റനിലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരാറുണ്ടെന്നും സഹോദരൻ പൊലീസിന് മൊഴി നൽകി. റനിലിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

Cannabis MDMA pooja room BJP worker arrested Kannur

Next TV

Related Stories
കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

May 3, 2025 10:39 PM

കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്...

Read More >>
എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ  പിടിയിൽ

May 3, 2025 08:14 PM

എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ പിടിയിൽ

പാനൂരിൽ യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ...

Read More >>
കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

May 3, 2025 07:26 PM

കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി....

Read More >>
Top Stories