നെടുമ്പാശ്ശേരി: (truevisionnews.com) കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 42 ലക്ഷത്തോളം രൂപ മൂല്യം വരുന്ന അമേരിക്കൻ ഡോളർ. കഴിഞ്ഞ ദിവസം മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ക്വാലാലംപൂരിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇടപ്പള്ളി സ്വദേശി ജയകുമാര്‍ ആണ് വിദേശ കറന്‍സികളുമായി പിടിയിലായത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

41.92 ലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. 100 അമേരിക്കൻ ഡോളറിന്‍റെ 500 കറൻസികളാണ് പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗിലുണ്ടായിരുന്ന മാസികയുടെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കറന്‍സി കണ്ടെത്തിയത്.
Suspicious Malayali passenger airport Dollars worth 42 lakh seized magazine page
