കണ്ണൂർ: ( www.truevisionnews.com ) വണ്ടി കഴുകിയതിന്റെ പണം ചോദിച്ചതിന്റെ പേരിൽ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കടന്ന് യുവാവ്. കണ്ണൂർ കാർത്തികപുരത്താണ് സംഭവം. ഇന്നലെ നാല് മണിക്കാണ് സംഭവമുണ്ടായത്. കാർത്തികപുരത്തുള്ള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തിലാണ് സംഭവം.

വണ്ടി കഴുകാനെത്തിയ യുവാവാണ് സ്ഥാപന ഉടമയെ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ഇവർ പരാതിയിൽ പറയുന്നത് അനുസരിച്ച്, വണ്ടി കഴുകിയതിന്റെ 800 രൂപ ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ യുവാവ് തയ്യാറായില്ല. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി.
സ്ഥാപനത്തിന്റെ ഉടമ ഇസ്മയിലും ഇവിടെയുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ വണ്ടി പിന്നോട്ടെടുത്ത് പോകാനൊരുങ്ങിയ യുവാവ് പെട്ടെന്നാണ് മുന്നിൽ നിന്ന ഇസ്മയിലിനെ ഇടിച്ചിട്ടതിന് ശേഷം കടന്നുകളഞ്ഞത്. ഇസ്മയിലിന്റെ കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആലക്കോടുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആലക്കോട് പൊലീസിൽ പരാതി നൽകിയതായി സ്ഥാപനം അറിയിച്ചു. യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
young man hit killed owner establishment after argument Kannur demanding money washing vehicle
