കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി
May 3, 2025 07:26 PM | By Susmitha Surendran

തലശ്ശേരി :  (truevisionnews.com) ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 1.2 കിലോ ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശ്ശേരി ഇല്ലത്ത് താഴെയിലെ റനിൽ എൻ എമ്മിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പൂജ മുറിയിലായിരുന്നു കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരന്റെ മൊഴി.

വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

കൽപ്പറ്റ: (truevisionnews.com) വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപ്പറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാം​ഗ്ലൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ് എച്ച് ഓ ടികെ മിനിമോള്‍, എസ്ഐമാരായ എംകെ സാദിർ, ജോജോ ജോര്‍ജ്, എഎസ്ഐ സിഡിയ ഐസക്, എസ് സിപി ഓ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Drugs seized puja room BJP worker's house Thalassery.

Next TV

Related Stories
കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

May 3, 2025 10:39 PM

കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്...

Read More >>
എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ  പിടിയിൽ

May 3, 2025 08:14 PM

എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ പിടിയിൽ

പാനൂരിൽ യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ...

Read More >>
തലശ്ശേരി  റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 12:02 PM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ...

Read More >>
ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

May 3, 2025 10:11 AM

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

കണ്ണൂ‍ർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ...

Read More >>
Top Stories

Entertainment News