ആമ്പല്ലൂർ (തൃശൂർ): (truevisionnews.com) പുതുക്കാട് ചെറുവാളിൽ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ചെറുവാൾ അയ്യഞ്ചിറ വീട്ടിൽ ശശിധരനെയാണ് (62) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെന്മണിക്കര ചെറുവാൾ മുഴുതൊട്ടിപറമ്പിൽ വീട്ടിൽ അമൽ, കോവാത്ത് വീട്ടിൽ സുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.

ചെറുവാൾ വലിയകുന്ന് വനശാസ്ത്ര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. ചെറുവാള്‍ ഗ്രൗണ്ടില്‍വെച്ച് ശശിധരനും അമലിൻ്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. അമൽ പ്രശ്നത്തിൽ ഇടപെടുകയും പിടിച്ചുമാറ്റുകയും ചെയ്തു.
ഇതിനിടെ പരിക്കേറ്റ ശശിധരൻ രാത്രി പത്തോടെ ഗ്രൗണ്ടില്‍ വെച്ച് അമലിനേയും സുജിത്തിനേയും കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ആശുപത്രിയിൽ ചികിത്സ തേടിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Argument during festival Man arrested stabbing two people
