കൊല്ലം: (truevisionnews.com) പേവിഷബാധയേറ്റ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ ഗൈഡ് ലൈൻ അനുസരിച്ചുള്ള ചികിത്സാരീതിയാണ് തുടരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടിയുടെ ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ് എ ടി ആശുപത്രി അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഏഴ് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
Seven year old girl infected with rabies critical condition
