ഇത് കുറേ ഉണ്ടല്ലോ....! കോഴിക്കോട് കൊടുവള്ളിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഞെട്ടി, കണ്ടെത്തിയത് കെട്ടുകണക്കിന് പണം

ഇത് കുറേ ഉണ്ടല്ലോ....! കോഴിക്കോട് കൊടുവള്ളിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഞെട്ടി, കണ്ടെത്തിയത് കെട്ടുകണക്കിന് പണം
May 3, 2025 03:52 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ വെച്ച് രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ കാറിൽ നിന്നും പിടികൂടി. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവർ കസ്റ്റഡിയിൽ.

കാറിന്റെ രഹസ്യ അറിയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം: 'പൊട്ടിത്തെറിച്ചത് യുപിഎസ്', അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: (truevisionnews.com) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഷോർട്ട് സർക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 151 രോഗികളാണ് ഉണ്ടായിരുന്നു. 114 പേർ നിലവിൽ ഇവിടെ തന്നെ ചികിത്സയിൽ തുടരുന്നുണ്ട്. 37 പേർ മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് മാറ്റിയതന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചു മരണങ്ങളാണ് ഉണ്ടായത്. ഇതിൽ ഒരാൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മരണങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കും. മറ്റു മെഡിക്കൽ കോളേജിൽ നിന്നും എത്തുന്ന വിദഗ്ദ സംഘമാണ് പഠനം നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് തന്നെ വൈദ്യുതി കണക്ഷൻ നൽകും. അതുവരെ പഴയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തിക്കും. ഇതിനായി സജ്ജീകരണങ്ങൾ നടത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവില്ല. എമർജൻസി എക്സിറ്റ് പൂട്ടിയിരുന്നു എന്നുൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.






Around Rs four crores smuggled without documents seized car Koduvally Vattoli

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

May 3, 2025 11:27 PM

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

May 3, 2025 10:06 PM

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്‍കി സ്വകാര്യ ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ്...

Read More >>
കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

May 3, 2025 08:38 PM

കോഴിക്കോട് യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി...

Read More >>
യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 3, 2025 07:59 PM

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: നാദാപുരത്ത് മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് ലീഗ് ഭാരവാഹിക്ക് മർദ്ദനം: മൂന്ന് സിപിഎം പ്രവർത്തകർ...

Read More >>
Top Stories