കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട്ട് മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ രാരംപറമ്പിൽ വീട്ടിൽ അജയ് ആർ.പി. (25) ആണ് പിടിയിലായത്. 251.78 ഗ്രാം മെത്താംഫിറ്റമിൻ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.

പാലാഴി ഭാഗത്തെ മേൽപാലത്തിന്റെ താഴെ വച്ചാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും എക്സെെസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
ബാംഗ്ലൂരിൽനിന്നും വൻതോതിൽ മയക്കുമരുന്നെത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അജയ്. എക്സെെസ് സംഘത്തിന്റെ മാസങ്ങളോളമുള്ള നിരീക്ഷണത്തിന്റെ ഫലമായാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.
അസി.എക്സെെസ് ഇൻസ്പെക്ടർമാരായ വിജയൻ സി., സിറാജ് പി.ഒ., പ്രവീൺ കെ., സജീവ് എം., ഷാജു, സിപിസിഇഒമാരായ വെെശാഖ് കെ., തോബിയാസ് ടി.എ., ജിഷ്ണു സി.പി., ജിത്തു പി.പി., അജിത് പി., ഡബ്ല്യുസിഇഒ അൽമഷ കെ.പി., ഡ്രെെവർ പ്രബീഷ് എൻ.പി. എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Another drug bust Kozhikode city Youth arrested methamphetamine
