നാദാപുരം: (truevisionnews.com) എടച്ചേരി പഞ്ചായത്തിലെ തോട്ടോളിയിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

നടിച്ചാലിൽ സഈദിനെ മർദ്ദിച്ച കേസിലെ പ്രതികളായ രമിത്ത്, അപ്പൂസ്, അതുൽ എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ പോസ്റ്റർ പതിക്കുന്നതിനിടെ സംഘടിതരായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റർ കീറി നശിപ്പിക്കുകയും സഈദിനെ ആക്രമിക്കുകയും ആയിരുന്നു. പരിക്കേറ്റ സഈദ് വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഈദിന്റെ പരാതിയിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
ജോലിയ്‌ക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി; കാണാതായ യുവാവിന്റെ മൃതദേഹം കാപ്പാട് ബീച്ചില്‍
കാപ്പാട്:(കോഴിക്കോട്): ( www.truevisionnews.com ) കാപ്പാട് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്നലെ രാവിലെ കണ്ണന്‍കടവിലെ വീട്ടില്‍ നിന്നും ജോലിയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ അല്‍ത്താഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല.
ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. അല്‍ത്താഫിന്റെ സ്‌കൂട്ടര്‍ തുവ്വപ്പാറ ഭാഗത്തുനിന്നും കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്നും ചെരിപ്പും തോര്‍ത്തുമുണ്ടും ലഭിച്ചിരുന്നു.
അല്‍ത്താഫ് കടലില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ കോസ്റ്റ് ഗാര്‍ഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ലിബര്‍ട്ടി ഹോംസ്‌റ്റേയ്ക്ക് സമീപത്ത് കരയ്ക്കടിഞ്ഞ നിലയില്‍ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Youth League office bearer assaulted Three CPM activists arrested Nadapuram
