തിരുവനന്തപുരം: (truevisionnews.com) വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു . നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ കടിച്ച നായ ചത്തതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി . കുട്ടിക്ക് ഇനി വാക്‌സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനുമുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത്.

കൊല്ലം ജില്ലയില്‍ വിളക്കുടിയിലെ വീട്ടില്‍വെച്ച് ഏപ്രില്‍ എട്ടാംതീയതിയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍തന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള ഐഡിആര്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. കൂടാതെ ആന്റി സെറവും എടുത്തു. എന്നാല്‍ അവസാന ഡോസിനുമുമ്പ് കുട്ടിക്ക് പനി തുടങ്ങി.
ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരുത്താഞ്ഞിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ആശങ്കയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.
വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ
കൊല്ലം: (truevisionnews.com) വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ കടിച്ചത്.
അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്.ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.
health condition seven year old girl confirmed rabies despite vaccinated remains critical.
