(truevisionnews.com) സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല . ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 70,040 രൂപയായിൽ തന്നെ നിൽക്കുന്നു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. എന്നാൽ, താഴേക്കിറങ്ങിക്കൊണ്ട് നിന്ന സ്വർണവില ഇന്നലെയും ഇന്നുമായി ചലിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഇന്നലത്തെ വിലയിൽ ഇന്നും മാറ്റമില്ല.

സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന കഴിഞ്ഞ ഏപ്രിൽ 23 മുതലാണ് ആശ്വാസകരമായ രീതിയിൽ വില കുറയാൻ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വർണവിലയിൽ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വർധന വിലയിൽ സംഭവിച്ചിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച വരുകയും ശേഷം വില മാറുന്നത് നിൽക്കുകയും ചെയ്തിരിക്കുന്നത്.
180 ഗ്രാമിലധികം എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ
തൃശൂർ : (truevisionnews.com) തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎമ്മെയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംടിഎമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.
no change price gold state.
