നാദാപുരം: (truevisionnews.com) കഞ്ചാവുമായി കോടിയൂറ സ്വദേശിയായ മധ്യവയസ്‌കൻ അറസ്റ്റിൽ. കുരുക്കമ്പത്ത് സൈനുദ്ദീനെയാണ് (51) വളയം എസ്പെഐ ആർ.സി.ബിജു അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ വെള്ളിയോട് പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് സൈനുദ്ദീനെ 63 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.

'ചൂട് പോയി തണുപ്പ് വരും'; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
middle aged man from Kodiyura arrested ganja nadapuram
