ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂരിൽ ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം
May 3, 2025 10:11 AM | By Susmitha Surendran

കണ്ണൂ‍ർ: (truevisionnews.com) തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂ‌ടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ ക‌ടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കിൽ പിന്നീ‌ട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തിൽ ടോൾ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരുടെ മൊബൈൽ അടിച്ച് തകർക്കുകയും, ടോൾ ബൂത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ടോൾ ബൂത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെ‌ട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പ‌ടെ ശേഖരിച്ചിട്ടുണ്ട്.

Employees attacked Thiruvangad toll booth.

Next TV

Related Stories
കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

May 3, 2025 10:39 PM

കൊടും ക്രൂരത ഗർഭിണിയായിരിക്കെ; തലശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ദുരനുഭവം വെളിപ്പെടുത്തിയത് ഡോക്ടറോട്

തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്...

Read More >>
എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ  പിടിയിൽ

May 3, 2025 08:14 PM

എന്താ ഒരു എളക്കം...; പാനൂരിൽ ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദ; മധ്യവയസ്കൻ പിടിയിൽ

പാനൂരിൽ യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ...

Read More >>
കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

May 3, 2025 07:26 PM

കില്ലാഡി തന്നെ .....; തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി....

Read More >>
തലശ്ശേരി  റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

May 3, 2025 12:02 PM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

തലശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ...

Read More >>
Top Stories