കോഴിക്കോട്: (truevisionnews.com) സിനിമ കണ്ടുകൊണ്ടിരിക്കേ തീയറ്ററിൽ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പില്‍ സി വി മന്‍സിലില്‍ താമസിക്കുന്ന ഇര്‍ഫാന്‍(18) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീ തീയറ്ററിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്.

സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന കക്കോടി സ്വദേശിനിയായ പെണ്‍കുട്ടിയോട് ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇതുപ്രാകാരം കസബ എസ്‌ഐ സുനില്‍ കുമാര്‍, എഎസ്‌ഐമാരായ രജീഷ്, സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര എന്നിവര്‍ ചേര്‍ന്നാണ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുത്തത്.
Kozhikode native arrested misbehaving girl theater watching movie
