കോഴിക്കോട്: (truevisionnews.com) വീതി കുറഞ്ഞ റോഡില്‍ പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിനാലൂര്‍ രാരോത്ത്മുക്ക് സ്വദേശികളായ റഫീഖ്, വിജയന്‍ എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ നിന്നും കൂനഞ്ചേരി ഭാഗത്തേക്ക് മരം കയറ്റാനായി പോവുകയായിരുന്നും ഇരുവരും.

വീതി കുറഞ്ഞ റോഡില്‍ എതിര്‍ ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍ ലോറി കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 15 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്.
കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തുകടക്കാനായി. ഓടിക്കൂടിയ നാട്ടുകാരും ഉളളിയേരിയിലെ സേവനം ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗങ്ങളും ചേര്‍ന്നാണ് വാഹനം കരയ്‌ക്കെത്തിച്ചത്.
Pickup lorry overturns canal Kozhikode
