വടകര : ( www.truevisionnews.com) വിവാഹ തലേന്ന് രാത്രി ബിരിയാണി പൊതിഞ്ഞെടുത്തതിനെ ചൊല്ലി വിവാഹ വീട്ടിൽ തർക്കവും വാക്ക് പോരും. വടകര പതിയാരക്കരയിൽ യുവാവ് താമസിച്ച വീട് അടിച്ച് തകർത്തു. പതിയാരക്കരയിൽ ഇന്നലെ രാത്രി കല്യാണവീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവാവ് താമസിച്ച പ്രവാസിയുടെ വീട് അടിച്ച് തകർത്തത്.

പതിയാരക്കര സ്വദേശി നെയ്ത്തുവീട്ടിൽ താഴെ പി ടി അജിത്ത് (45)ന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കല്യാണവീട്ടിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതി യുവാവ് താമസിക്കുന്ന കോലാച്ചേരി താഴെകുനി അശറഫിൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതായി അജിത്ത് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
സ്വയരക്ഷയ്ക്കായ് വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്ന അജിത്തിനെ പ്രതി അശ്ലീലപരാമർശങ്ങൾ നടത്തുകയും കൊല്ലുമെന്ന് ഭീഷണി ഉന്നയിക്കുകയും ചെയ്തതയും യുവാവ് വ്യക്തമാക്കി. ആക്രമണത്തിൽ വീടിന്റെ ജനൽഗ്ലാസുകളും വാതിലുകളും അടിച്ചുതകർത്തതായും ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചതായും അജിത് പറഞ്ഞു.
അജിത്തിന്റെ പരാതിയിൽ റിനാസ് കുളങ്ങരയ്ക്കെതിരെ വടകര പൊലീസ് കേസെടുത്തു. റിനാസ് ബിരിയാണി പൊതിഞ്ഞു കൊണ്ടുപോകുമ്പോൾ എവിടെക്കാണെന്ന് ചോദിച്ചതാണ് പ്രകോപനം ഉണ്ടാക്കിയത്. കുടുംബ സമേതം ഗൾഫിൽ ജോലി ചെയ്യുന്ന അശറഫ് വീടിൻ്റെ താക്കോൽ നൽകി അജിത്തിനെ സംരക്ഷണ ചുമതല ഏൽപ്പിച്ചതാണ്.
house attack Argument wedding house over wrapping biryani vatakara
