'വേടന്‍റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ '; പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

'വേടന്‍റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ '; പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്
Apr 29, 2025 04:55 PM | By Athira V

കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ കറുപ്പിന്‍റെ രാഷ്ട്രീയത്തിനൊപ്പവും ലഹരിക്കെതിരെയുമാണ് തന്‍റെ നിലപാട് എന്ന് അദ്ദേഹം വ്യക്തമാക്കി. വേടന്‍റെ 'വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള' കലാവിപ്ലവം തുടരട്ടെ എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, തന്‍റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി പറഞ്ഞു. ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വനം വകുപ്പ് ചുമത്തിയ കേസുകള്‍ പുലിവാലാവുകയാണ് വേടന്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി.

ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍.



Geevarghese Mar Koorilos supports vedan

Next TV

Related Stories
വടകര വില്ല്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

Apr 29, 2025 09:33 PM

വടകര വില്ല്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

വില്ല്യാപ്പള്ളി സ്വദേശിയായ കാണ്മാനില്ലെന്ന്...

Read More >>
കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി

Apr 29, 2025 07:10 PM

കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി

കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി...

Read More >>
Top Stories