കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി. കോഴിക്കോട് നഗരത്തില്‍ പാളയത്ത് കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിര്‍വശത്തുള്ള റോഡിലാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്നു പോവുകയായിരുന്ന ടാക്സി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

palayam robbery taxi driver knife threat incident
