വളയം : (truevisionnews.com) ഇരുന്നിലാട് ചെങ്കൻ ക്വാറിയിൽ ജോലി ചെയ്യുന്ന ഖനന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ചെരുപ്പ സ്വദേശി വെളുത്തേടത്ത് അയൂബ് (42)നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് നെല്ലിക്ക പറമ്പ് വെച്ച് ചെങ്കൽ കോറിയിലെ ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന തൊഴിലാളിയെ ക്വാറിയിൽ ഖനനപ്രവർത്തനങ്ങൾ നടത്തിയതിലുള്ള വൈരാഗ്യത്തിൽ മർദ്ദിച്ചതായി അയൂബ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

പ്രതികൾ ഖനനം ചെയ്ത കല്ലുകൾ നശിപ്പിച്ചതായും,ലോറി അടിച്ചു തകർത്തതായും യുവാവ് വ്യക്തമാക്കി. കഴുത്തിന് പരിക്കുകളോടെ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൂബിന്റെ പരാതിയിൽ ചെക്യാട് സ്വദേശി തേച്ചിയുള്ള പറമ്പിൽ ബിനു ഉൾപ്പെടെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന നാലുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തു.
Irunnilad Case filed assaulting worker who came cut red stone valayam
