നടുവില്‍ (കണ്ണൂർ): ( www.truevisionnews.com ) വില്‍പ്പനക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യവുമായി ബോസ് വീണ്ടും പിടിയില്‍. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് നടുവില്‍ കനകക്കുന്നിലെ കിഴക്കേ കളത്തില്‍ വീട്ടില്‍ കെ.ജെ.ബോസ് (43) അറസ്റ്റിലായത്.

കല്ലൊടിയില്‍ വെച്ച് കെ.എല്‍- 59 ബി 8646 നമ്പര്‍ സ്ലിഫ്റ്റ് ഡിസയര്‍ കാറില്‍ 65 വിദേശ മദ്യ കുപ്പികള്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവരുന്നതിനിടെയായാണ് ഇയാൾ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷ്, പ്രിവന്റീവ് ഓഫീസര്‍ പി.യേശുദാസന്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ടി.വി.മധു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ.രാജീവ്, കെ.വി.ഷൈജു, ടി.പ്രണവ്, ജിതിന്‍ ആന്റണി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.എം.അനുജ എന്നിവരും സംഘത്തില്‍ പങ്കെടുത്തു.
Boss caught again sixty five bottles foreign liquor smuggled car Kannur
