ചെന്നൈ: ( www.truevisionnews.com ) മധുര കെ.കെ നഗറിൽ പ്ലേ സ്കൂളിലെ വാട്ടർ ടാങ്കിൽവീണ് നാലു വയസ്സുകാരി മരിച്ചു. ആരൂദ്രയാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിനുപിന്നിൽ തുറന്നുവെച്ച 15 അടി ആഴമുള്ള വാട്ടർ ടാങ്കിലാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി വീണത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് പരിസരവാസികളാണ് സ്കൂൾ അധികൃതരെ വിവരമറിയിക്കുന്നത്. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരുടെ അനാസ്ഥ ആരോപിച്ച് ട്രസ്റ്റി ദിവ്യയെയും നാല് അധ്യാപകരെയും അറസ്റ്റ് ചെയ്തു. സ്കൂൾ പൂട്ടി മുദ്രവെച്ചു.
four year old girl drowns water storage tank kindergarten madurai
