മനപൂർവ്വം ഒഴിവാക്കി; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല

 മനപൂർവ്വം ഒഴിവാക്കി; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല
Apr 29, 2025 09:02 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെയാണ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. എന്നാൽ സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ക്ഷണമുണ്ട്.

ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മഷനിംഗിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ - റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാരിൻ്റെ ശ്രമം.

VD satheesan not invited to vizhinjam commissioning

Next TV

Related Stories
കണ്ണൂരിൽ നിന്ന് രാജ്യസഭയിലേക്ക്; മലയാളത്തിൽ സത്യവാചകം ചൊല്ലി എംപിയായി ചുമതലയേറ്റ്‌ സി സദാനന്ദന്‍

Jul 21, 2025 12:20 PM

കണ്ണൂരിൽ നിന്ന് രാജ്യസഭയിലേക്ക്; മലയാളത്തിൽ സത്യവാചകം ചൊല്ലി എംപിയായി ചുമതലയേറ്റ്‌ സി സദാനന്ദന്‍

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ...

Read More >>
ഓപ്പറേഷൻ സിന്ദൂര്‍ നൂറ് ശതമാനം നേട്ടമായിരുന്നു; ഇന്ത്യ അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി - പ്രധാനമന്ത്രി

Jul 21, 2025 12:01 PM

ഓപ്പറേഷൻ സിന്ദൂര്‍ നൂറ് ശതമാനം നേട്ടമായിരുന്നു; ഇന്ത്യ അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി - പ്രധാനമന്ത്രി

പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നാടകം കളിക്കുന്നു; മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയം - ചെറിയാന്‍ ഫിലിപ്പ്

Jul 21, 2025 10:41 AM

ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നാടകം കളിക്കുന്നു; മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയം - ചെറിയാന്‍ ഫിലിപ്പ്

കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്...

Read More >>
ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 21, 2025 08:44 AM

ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

വിതുര യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി...

Read More >>
ചുവപ്പിൽ പെൺചരിത്രം....! സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

Jul 20, 2025 06:57 PM

ചുവപ്പിൽ പെൺചരിത്രം....! സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ...

Read More >>
നിര്‍ണായക കൂടിക്കാഴ്ച; രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

Jul 20, 2025 05:29 PM

നിര്‍ണായക കൂടിക്കാഴ്ച; രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

//Truevisionall