മനപൂർവ്വം ഒഴിവാക്കി; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല

 മനപൂർവ്വം ഒഴിവാക്കി; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല
Apr 29, 2025 09:02 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെയാണ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. എന്നാൽ സ്ഥലം എംപിയായ ശശി തരൂരിനും, എംഎൽഎയായ എം വിൻസന്റിനും ക്ഷണമുണ്ട്.

ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മഷനിംഗിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ - റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സർക്കാരിൻ്റെ ശ്രമം.

VD satheesan not invited to vizhinjam commissioning

Next TV

Related Stories
'ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ല'; പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കരുത്, പി കെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

Apr 27, 2025 08:28 AM

'ആരും പ്രത്യേക ഇളവ് നൽകിയിട്ടില്ല'; പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കരുത്, പി കെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്‍റെ വിലക്ക്....

Read More >>
'എനിക്ക് മലയാളം പറയാനും മലയാളത്തില്‍ തെറി പറയാനുമറിയാം'; 'ലൂസിഫറി'ലെ ഡയലോഗുമായി വി.ഡി. സതീശന് മറുപടി

Apr 25, 2025 03:45 PM

'എനിക്ക് മലയാളം പറയാനും മലയാളത്തില്‍ തെറി പറയാനുമറിയാം'; 'ലൂസിഫറി'ലെ ഡയലോഗുമായി വി.ഡി. സതീശന് മറുപടി

രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല എന്ന നിലക്ക് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം....

Read More >>
'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം'  - കുഞ്ഞാലിക്കുട്ടി

Apr 23, 2025 12:01 PM

'പഹൽ​ഗാം ഭീകരാക്രമണം; മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു, രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണം' - കുഞ്ഞാലിക്കുട്ടി

ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ...

Read More >>
'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

Apr 21, 2025 11:38 AM

'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ' - ടി.എൻ പ്രതാപൻ

വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണെന്നും പ്രതാപന്‍...

Read More >>
Top Stories