Jul 20, 2025 05:29 PM

(truevisionnews.com) രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാല -ഭാരതാംബാ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നിര്‍ണായക കൂടിക്കാഴ്ച. കൂടിക്കാഴ്ച നീണ്ടത് ഒരുമണിക്കൂറോളമാണ്. മൂന്നര മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തിയത്. ചര്‍ച്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനുള്‍പ്പടെയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.

താത്കാലിത വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കുണ്ടായ തിരിച്ചടിയാണ് മറ്റൊരു പ്രധാന വിഷയം. ഗവര്‍ണര്‍ നാളെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഗവര്‍ണറുടെ ഹര്‍ജിയില്‍ യുജിസി കക്ഷി ചേരാന്‍ ഇരിക്കുകയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.

കേരള സർവകലാശാല വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്.അനിൽകുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ വിസി ഉറച്ചുനിൽക്കുകയാണ്. താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.


Chief Minister Pinarayi Vijayan meets Governor Rajendra Arlekar at Raj Bhavan

Next TV

Top Stories










//Truevisionall