ഇനി വേറെ ലെവൽ; വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

ഇനി വേറെ ലെവൽ;  വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം
Apr 20, 2025 09:09 PM | By Susmitha Surendran

(truevisionnews.com) പെട്ടെന്ന് അറിയാത്ത ഒരു ഭാഷയിൽ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നാൽ എന്താകും നിങ്ങൾ ചെയ്യുക? അത് അതുപോലെ കോപ്പി ചെയ്ത് ഗൂഗിൾ ട്രാൻസലേറ്ററിൽ പേസ്റ്റ് ചെയ്ത് അർഥം കണ്ടുപിടിക്കുമല്ലെ? എന്നാലിനി കഷ്ടപ്പെടേണ്ട. മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്ആപ്പ് ഇപ്പോൾ.

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായുള്ള ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് വാട്ട്‌സ്ആപ്പ് ഒരു പുതിയ സന്ദേശ വിവർത്തന സവിശേഷത പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. മെസ്സേജുകളുടെ തടസ്സമില്ലാത്തതും യാന്ത്രികവുമായ ഓൺ-ഡിവൈസ് വിവർത്തനം പ്രാപ്തമാക്കുന്ന ഒരു പുതിയ ക്രമീകരണ ഓപ്ഷൻ ഒരു ഫീച്ചർ ട്രാക്കർ കണ്ടെത്തിയിട്ടുണ്ട്.

മെസ്സേജുകൾക്കായി നിലവിൽ വാട്ട്‌സ്ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ പുതിയ ഫീച്ചർ കമ്പനിയുടെ സെർവറുകൾ ഉപയോഗിക്കുന്നതിന് പകരം ഉപയോക്താവിന്റെ ഡിവൈസിൽ മെസ്സേജുകൾ പ്രോസസ്സ് ചെയ്യുകയാകും ചെയ്യുക.

ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ചില ബീറ്റാ ടെസ്റ്റർമാർക്ക് പുതിയ ഫീച്ചറിലേക്ക് ആക്സസ് ചെയ്യാൻ കഴിയും. ചാറ്റ് ലോക്ക് സെറ്റിങ്ങ്സിന് കീഴിലാകും ഈ ഫീച്ചറിൻ്റെ ടോഗിൾ ദൃശ്യമാകുക. ചാറ്റുകൾക്ക് പുറമേ വാട്ട്‌സ്ആപ്പ് ചാനലുകളിലും ഈ ഫീച്ചർ ലഭ്യമാകും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), ഹിന്ദി, റഷ്യൻ തുടങ്ങിയ ഭാഷകളാണ് ട്രാൻസലേറ്റ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ളത്. മലയാളം അടക്കമുള്ള മറ്റ് പ്രാദേശിക ഭാഷകൾ ഇതിലേക്ക് എത്തുമോ എന്നത് കാത്തിരുന്ന തന്നെ കാണണം.

#WhatsApp #another #level #translate #messages #your #preferred #language

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories