തിരുവനന്തപുരം: ( www.truevisionnews.com ) അന്താരാഷ്ട്ര റോമിംഗില്‍ പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി എയര്‍ടെല്‍. 189 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത പ്ലാനുകളില്‍ പരിധിയില്ലാത്ത ഡാറ്റ ഓഫറുകളുള്ള ഇന്ത്യയുടെ ആദ്യ ഐആര്‍ (International Roaming) പ്ലാനാണ് ഇതിലൊന്ന്.

കൂടാതെ എയര്‍ടെല്‍, വിദേശ ഇന്ത്യാക്കാര്‍ക്കായി ഒരു വര്‍ഷത്തെ കാലാവധിയോടെ 4000 രൂപയുടെ സവിശേഷമായ ഒരു റീചാര്‍ജ് പ്ലാനും ആരംഭിച്ചു. ഈ പ്ലാനിന് കീഴില്‍ ഇന്ത്യയിലും വിദേശത്തും ഒരു വര്‍ഷത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭിക്കും.
ഈ പ്ലാന്‍ വിദേശത്ത് ഉപയോഗിക്കുമ്പോള്‍ 5 ജിബി ഡാറ്റയും 100 വോയ്‌സ് മിനിറ്റും ലഭിക്കും. അതേസമയം ഇന്ത്യയില്‍ ഇതേ പ്ലാന്‍ ഉപയോഗിക്കുമ്പോള്‍ പ്രതിദിനം 1.5 ജി ബി ഡാറ്റയും പരിധിയില്ലാത്ത കോള്‍ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാന്‍ 189 രാജ്യങ്ങളില്‍ തടസ്സരഹിതമായ കണക്റ്റിവിറ്റി നല്‍കുകയും ഇന്ത്യയില്‍ പ്രത്യേക റീചാര്‍ജ് ചെയ്യാതെ അതേ നമ്പര്‍ ഉപയോഗിക്കാനും സാധിക്കും.
അന്താരാഷ്ട്ര റോമിംഗ് ആനുകൂല്യങ്ങള്‍ വിശദമായി
ഈ പ്ലാനുകളിലെ ഐആര്‍ ആനുകൂല്യങ്ങള്‍ ഇവയാണ്: ഇന്‍-ഫ്‌ളൈറ്റ് കണക്റ്റിവിറ്റി, വിദേശത്ത് ഇറങ്ങുമ്പോള്‍ സേവനങ്ങളുടെ ഓട്ടോ ആക്റ്റിവേഷന്‍, 24x7 കോണ്‍ടാക്റ്റ് സെന്‍റര്‍ പിന്തുണ. 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരു പദ്ധതി അനുസരിച്ച് ഏത് സോണ്‍ അല്ലെങ്കില്‍ പായ്ക്ക് തിരഞ്ഞെടുക്കാം.
ഒന്നിലധികം രാജ്യങ്ങളില്‍ അല്ലെങ്കില്‍ ട്രാന്‍സിറ്റ് വിമാനത്താവളങ്ങളില്‍ ഒന്നിലധികം പായ്ക്കുകള്‍ ആവശ്യമില്ല. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോ റിന്യൂവല്‍ ഫീച്ചറില്‍ ഒന്നിലധികം തവണ പായ്ക്ക് വാങ്ങേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും തടസ്സരഹിതമായ യാത്ര സാധ്യമാക്കുകയും ചെയ്യുന്നു. വില മിക്ക ഇന്‍-കണ്‍ട്രി/ലോക്കല്‍ സിമ്മുകളേക്കാളും താങ്ങാനാവുന്നതാണ്.
പ്രാദേശിക സിം കാര്‍ഡ് വേണ്ട
ഈ സംവിധാനം പ്രാദേശിക സിം കാര്‍ഡുകള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ചെലവും ഇല്ലാതാക്കുകയും ഗ്ലോബെട്രോട്ടറുകള്‍ക്ക് കണക്റ്റു ചെയ്യാനുള്ള ലളിതമായ പരിഹാരം നല്‍കുകയും ചെയ്യും.
എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ അന്താരാഷ്ട്ര റോമിംഗ് ആവശ്യങ്ങളും ഉപയോഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍, ബില്ലിംഗ് തുക, ആവശ്യാനുസരണം ഡാറ്റയോ മിനിറ്റുകളോ ആയി ചേര്‍ക്കാം.
Airtel launches new international roaming plans use data
