ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം
Apr 25, 2025 04:31 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്.

ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. 'അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി' എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്.

ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല.

ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല.

സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു.

എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.

ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് 'അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി' എന്ന ഓപ്ഷൻ കാണാൻ കഴിയും.

അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.

#Now #you #awake #WhatsAppchats #supersafe

Next TV

Related Stories
ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

Apr 24, 2025 09:03 PM

ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

നിങ്ങള്‍ക്ക് ഏത് തരം റീല്‍സ് കാണുന്നതാണ് ഇഷ്ടം ആ മുന്‍ഗണന അനുസരിച്ച് റീലുകള്‍...

Read More >>
ആകാശം  മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

Apr 24, 2025 08:57 AM

ആകാശം മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

ശുക്രനും ശനിയും മുഖത്ത് രണ്ട് കണ്ണുകളായി പ്രത്യക്ഷപ്പെടുമ്പോൾ, പുഞ്ചിരി പൂർത്തിയാക്കാൻ ചന്ദ്രക്കല ചേരും, അങ്ങനെ, അവ മൂന്നും ആകാശത്ത്...

Read More >>
ഇനി വേറെ ലെവൽ;  വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

Apr 20, 2025 09:09 PM

ഇനി വേറെ ലെവൽ; വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്ആപ്പ്...

Read More >>
അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

Apr 19, 2025 04:50 PM

അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ...

Read More >>
ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

Apr 18, 2025 09:06 AM

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം...

Read More >>
ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

Apr 17, 2025 10:38 PM

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത്...

Read More >>
Top Stories