തിരുവനന്തപുരം : (truevisionnews.com) എസ് എസ് എൽ സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങൾ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങൾ പുറത്തിറക്കുന്നു. ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കും എന്നും മന്ത്രി പറഞ്ഞു.
‘പി എം ശ്രീ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ കേന്ദ്രം പണം അനുവദിച്ചിട്ടില്ല. അഗാധമായ പഠനം വേണം. എസ് എസ് കെ ഫണ്ട് ലഭിക്കുന്നില്ല. അത് പി എം ശ്രീ ഒപ്പിടാത്തതിനാലാണ് എന്ന് അലിഖിതമായ പ്രഖ്യാപനം ഉണ്ടാകും. പി എം ശ്രീ മാത്രമല്ല പ്രശ്നം. കേരളത്തിന് ലഭിക്കേണ്ട ഫണ്ടാണ് പ്രശ്നം. ഫണ്ട് നൽകാതിരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിഷേധം’- മന്ത്രി വി ശിവൻകുട്ടി.
SSLC exam results published second week May VSivankutty
