ആശ്വാസം; സംസ്ഥാനത്ത് മഴ കുറഞ്ഞു, ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ആശ്വാസം; സംസ്ഥാനത്ത് മഴ കുറഞ്ഞു, ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി
Jun 1, 2025 06:07 AM | By Anjali M T

ഇടുക്കി:(www.truevisionnews.com) തുടര്‍ച്ചയായ മഴയ്ക്ക് അല്‍പം ശമനമുണ്ടായിരിക്കുകയാണ് ഇടുക്കിയില്‍. മഴ കുറഞ്ഞതിനെ തുടർന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ജലവിനോദങ്ങളായ ബോട്ടിങ് ഉൾപ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുമതി നൽകി.

ഇടുക്കിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ജില്ലയിൽ അഞ്ച് ക്യാമ്പുകള്‍ തുറന്നിരുന്നു. ഇടുക്കി താലൂക്കിൽ മൂന്ന് ക്യാമ്പും ദേവികുളം താലൂക്കിൽ രണ്ട് ക്യാമ്പുമാണ് തുറന്നത്. ഇടുക്കി താലൂക്കിൽ മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ 18 കുടുംബങ്ങളിലായി 65 അംഗങ്ങളാണുള്ളത്. ഇതില്‍ 18 പുരുഷന്‍മാര്‍, 28 സ്ത്രീകള്‍ 19 കുട്ടികൾ ആണുള്ളത്. കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 10 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാർ, 3 സ്ത്രീകൾ, 2 കുട്ടികളുമാണുള്ളത്.

മുരിക്കാശേരി സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 4 കുടുംബങ്ങളിലായി 7 അംഗങ്ങളാണുള്ളത്. 4 പുരുഷൻമാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ദേവികുളം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ 8 കുടുംബങ്ങളിലായി 26 അംഗങ്ങളുണ്ട്. 5 പുരുഷൻമാരും 18 സ്ത്രീകളും 3 കുട്ടികളുമാണുള്ളത്. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 5 കുടുബംങ്ങളിൽ നിന്ന് 15 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാരും 7 സ്ത്രീകളും 3 കുട്ടികളുമാണ് ഇവിടെയുള്ളത്.

Rains reduced restrictions imposed tourist destinations Idukki lifted

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories










//Truevisionall