പെരുമ്പടപ്പ്: ( www.truevisionnews.com ) മൊബൈൽ ഫോൺ വഴി സന്ദേശങ്ങൾ അയച്ചും വിളിച്ചും വിദ്യാർഥികളുടെ അമ്മമാരെ ശല്യംചെയ്യൽ പതിവാക്കിയ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. എടപ്പാൾ കോലളമ്പ് മാരാത്തുവളപ്പിൽ എം.വി. വിഷ്ണു വാണ് (30) പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
അയിലക്കാട് സ്വകാര്യ സ്കൂളിൽ ഡ്രൈവറായിരുന്ന വിഷ്ണു ബസിൽ വരുന്ന വിദ്യാർഥികളുടെ അമ്മമാരുടെ ഫോണിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ അയച്ചും വിളിച്ചും ശല്യം ചെയ്യുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്കൂളിൽനിന്ന് ഡ്രൈവർ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.
.gif)

ജൂൺ മുതൽ ഇയാൾ മറ്റൊരു സ്കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. വിഷ്ണുവിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്.
school bus driver arrested for harassing mothers
