പുതു ചരിത്രം രചിക്കാൻ; ആക്സിയം 4 വിക്ഷേപണം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യൻ സമയം ഉച്ചക്ക് 12.01ന്

പുതു ചരിത്രം രചിക്കാൻ; ആക്സിയം 4 വിക്ഷേപണം ഇന്ന്; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യൻ സമയം ഉച്ചക്ക് 12.01ന്
Jun 25, 2025 06:37 AM | By VIPIN P V

ഫ്ലോറിഡ: ( www.truevisionnews.com ) നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു.

കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും.

പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്, ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.

shubhanshu shuklas axiom mission 4 launch today

Next TV

Related Stories
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

Jul 10, 2025 02:42 PM

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം...

Read More >>
Top Stories

//Truevisionall