വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി

വിനയുടെ മൃതദേഹത്തിനരികെ ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി ഹിമാന്‍ഷി; അതിവൈകാരിക രംഗങ്ങൾ, മൃതദേഹം കൊണ്ടുപോയി
Apr 23, 2025 07:39 PM | By Athira V

ദില്ലി: ( www.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച നാവിക സേന ഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കശ്മീരിൽ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. വിവാഹം കഴിഞ്ഞ് ആറ് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഭർത്താവ് കൊല്ലപ്പെടുന്നത്.

അതിവൈകാരിക രംഗങ്ങൾക്കാണ് ദില്ലി വിമാനത്താവളം സാക്ഷിയായത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വിനയ്ക്കപ്പം കശ്മീരിലേക്ക് പോയ ഹിമാന്‍ഷി ഒറ്റക്കായി. വിനയ് നര്‍വാളിനരികില്‍ ഹിമാന്‍ഷി ഇരിക്കുന്ന ചിത്രം രാജ്യത്തിന്‍റെ വേദനയായി മാറിയിരുന്നു. ദില്ലി വിമാനത്താവളത്തില്‍ വിനയുടെ മൃതദേഹത്തിനൊപ്പമെത്തിയ ഹിമാന്‍ഷി ജയ് ഹിന്ദ് വിളിച്ച് സല്യൂട്ട് നല്‍കി, പൊട്ടിക്കരഞ്ഞു.

ഹിമാൻഷിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ കഷ്ടപ്പെട്ടു. വിനയുടെ സ്വദേശമായ ഹരിയാനയിലേക്ക് മൃതദേഹം കൊണ്ടുപോയി. യുപി സ്വദേശിയായ ശുഭം ദ്വിവേദിയും മധുവിധു ആഘോഷിക്കാൻ എത്തിയതായിരുന്നു കാശ്മീരിൽ. ഭാര്യ ഇശാന്യയുടെ മുന്നിൽ വെച്ചാണ് ശുഭത്തിന് വെടിയേൽക്കുന്നത്.

പശ്ചിമബംഗാൾ സ്വദേശിയായ ബിതൻ അധികാരി ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് കശ്മീരിൽ എത്തിയത്. ഭാര്യക്കും മകനും മുന്നിൽ ബിതൻ വെടിയേറ്റു വീണു. ഫ്ലോറിഡയിൽ താമസമാക്കിയ ബിതൻ ഈ മാസം 8നാണ് നാട്ടിൽ എത്തിയത്.

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിൽ എത്തിയതായിരുന്നു ഐബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജനും. ഭീകരർ മനീഷിനെ വെടിവെച്ച് വീഴ്ത്തിയത് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വെച്ചാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭാര്യക്കും മക്കൾക്കും മനീഷിന്റെ വേർപാട് ഇതുവരെ ഉൾക്കൊള്ളാൻ ആയിട്ടില്ല.

ഇവർക്ക് പുറമേ ഒരു എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഒരു റെയിൽവേ ഉദ്യോഗസ്ഥനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണം തള്ളിയ കേന്ദ്ര സർക്കാർ നിരപരാധികളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനാണ് ശ്രമമെന്നും അപലപിച്ചു. തെറ്റായ പ്രചരണത്തിലൂടെ ആക്രമണത്തെ ന്യായീകരിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി.

#pehalgamterrorattack #himanshi #saluted #vinay #bodybody #native #haryana

Next TV

Related Stories
 ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി  തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ

Apr 23, 2025 10:50 PM

ഫോണിൽ ഉറക്കെ സംസാരിച്ചതിനേ ചൊല്ലി തർക്കം, സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന് 25കാരൻ

സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് 25 വയസുള്ള സഹപ്രവർത്തകൻ അറസ്റ്റിലായത്....

Read More >>
പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

Apr 23, 2025 10:17 PM

പാകിസ്താന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; കനത്ത നടപടികളുമായി ഇന്ത്യ

യോഗത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍...

Read More >>
വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

Apr 23, 2025 09:03 PM

വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി

ഇരു സമുദായങ്ങളെയും അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെ പൊൻമുടിക്കെതിരെ കേസെടുക്കാന്‍ കാരണമില്ലെന്നായിരുന്നു...

Read More >>
വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

Apr 23, 2025 08:27 PM

വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി, തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

വിനയിയുടെ വിവാഹത്തിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. നവദമ്പതികൾ തിരിച്ചെത്തിയ ശേഷം ജാഗരണ പ്രാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു...

Read More >>
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

Apr 23, 2025 07:30 PM

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

Apr 23, 2025 05:08 PM

പഹൽഗാം ഭീകരാക്രമണം: ലഫ്.വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു, ഉള്ളുലഞ്ഞ് ഭാര്യ ഹിമാൻഷി

ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിനയ് യുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ഹിമാൻഷിയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ...

Read More >>
Top Stories