ബൈക്ക് കണ്ട് ഓടി മാറിയത് രക്ഷ; ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബൈക്ക് കണ്ട് ഓടി മാറിയത് രക്ഷ; ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Apr 22, 2025 11:15 AM | By VIPIN P V

ഒറ്റപ്പാലം: (www.truevisionnews.com) പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ രേഷ്മയെ ആക്രമിക്കാൻ കിട്ടാത്ത വൈരാഗ്യമാണ് പ്രതി മാതാപിതാക്കൾക്ക് മേൽ തീർത്തതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസമാണ് മേപ്പറമ്പ് സ്വദേശിയായ റിനോയ് ഭാര്യ വീട്ടിലെത്തി മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഭാര്യപിതാവ് ടെറി, മാതാവ് മോളി എന്നിവരെയാണ് റിനോയ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വൃദ്ധ ദമ്പതികളെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവാവിൻറെ കൊലപാതക ശ്രമം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവ ശേഷം 14 വയസ്സുള്ള കുട്ടിയെയും കൊണ്ട് ഒളിവിൽ പോയ പ്രതി മേപ്പറമ്പ് സ്വദേശി റിനോയിക്കായി അന്വേഷണം ഊ‍ർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആക്രമണം നടന്ന വീടിന് സമീപത്തെ സിസിടിവികളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ റിനോയും മകനും തരുവത്ത്പടിയിലെ ഭാര്യവീട്ടിലെത്തിയത്. സൌഹൃദ സംഭാഷണത്തിനു ശേഷം വീട്ടിൽ മറ്റാരുമില്ലെന്നും ഭാര്യ രേഷ്മ ഉച്ചയോടെ തിരിച്ചെത്തുമെന്നും മനസിലാക്കി.

രണ്ടര മണിക്കൂറിനു ശേഷം ആയുധവുമായി പ്രായപൂർത്തിയാകാത്ത മകനെയും കൂട്ടി വന്നായിരുന്നു പ്രതിയുടെ കൊലയ്ക്കുള്ള നീക്കം. ആദ്യം വീടിൻറെ വാതിലിൽ മുട്ടി. അകത്തേക്ക് പ്രവേശിച്ച ശേഷം ഭാര്യപിതാവ് ടെറിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി, എതി൪ത്തതോടെ വയറിലേക്ക് ആഴത്തിൽ കത്തി കയറ്റി.

തടയാനെത്തിയ ഭാര്യാമാതാവ് മോളിയുടെ കഴുത്തിലേക്ക് വെട്ടി. നിലത്തുവീണതോടെ തുട൪ച്ചയായി മുതുകിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ചു. കൃത്യത്തിന് പിന്നാലെ 14 വയസ്സുള്ള കുട്ടിയെയും കൊണ്ട് പ്രതി രക്ഷപ്പെട്ടു.

ഇതിനിടയിൽ റിനോയുടെ ബൈക്ക് കണ്ടതോടെ പന്തികേട് തോന്നിയ ഭാര്യ രേഷ്മ വീട്ടിലേക്ക് പ്രവേശിക്കാതെ ഓടി മാറിയിരുന്നു. രേഷ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി, പിന്നീട് ഇവർ പൊലീസിൽ വിവരമറിയിച്ചു.

പൊലിസുകാ൪ക്കൊപ്പമെത്തിയ രേഷ്മയും നാട്ടുകാരും ചേ൪ന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

#ranaway #bike #More #details #emerge #incident #youngman #tried #kill #wifeparents

Next TV

Related Stories
കോട്ടയത്തെ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

Apr 22, 2025 11:37 AM

കോട്ടയത്തെ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക...

Read More >>
'കഴുത്തിലെ ഞരമ്പ് മുറിച്ചാൽ എങ്ങനെ മരിക്കും?'; ​കർണാടക മുൻ ഡിജിപിയെ കൊല്ലുംമുമ്പ് ഗൂ​ഗിളിൽ തിരഞ്ഞ് ഭാര്യ

Apr 22, 2025 10:28 AM

'കഴുത്തിലെ ഞരമ്പ് മുറിച്ചാൽ എങ്ങനെ മരിക്കും?'; ​കർണാടക മുൻ ഡിജിപിയെ കൊല്ലുംമുമ്പ് ഗൂ​ഗിളിൽ തിരഞ്ഞ് ഭാര്യ

ഞായറാഴ്ചയാണ് ഓം പ്രകാശിനെ ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കുണ്ടായ തര്‍ക്കമാണ് കൊലയില്‍...

Read More >>
വെള്ളി പാദസരം കവരാൻ ഈ കൊടുംക്രൂരത? കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ, അന്വേഷണം

Apr 22, 2025 07:21 AM

വെള്ളി പാദസരം കവരാൻ ഈ കൊടുംക്രൂരത? കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ, അന്വേഷണം

അന്വേഷണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണമെന്ന് പൊലീസ് പറഞ്ഞു....

Read More >>
കൊടും ക്രൂരത .....; കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്ന് പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ചു; ഭാര്യ അറസ്റ്റിൽ

Apr 21, 2025 09:06 PM

കൊടും ക്രൂരത .....; കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്ന് പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ചു; ഭാര്യ അറസ്റ്റിൽ

കാമുകൻ റോമനും സുഹൃത്തും ചേർന്നാണു മൃതദേഹം അടങ്ങിയ പെട്ടി 60 കിലോമീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിച്ചത്....

Read More >>
കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Apr 21, 2025 08:43 PM

കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ്...

Read More >>
Top Stories