തിരുവനന്തപുരം: (truevisionnews.com) ചാക്കയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എംഡിഎംഎയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചാക്ക സ്വദേശിയായ അനീഫ് ഖാനാണ് പിടിയിലായത്.
കഞ്ചാവ് തൂക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ വീടിനുള്ളില്‍ രണ്ട് രഹസ്യ അറകളും പരിശോധനയില്‍ കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
Drug hoarding found hidden secret room home in Thiruvananthapuram
