തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം
May 28, 2025 09:33 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) തിരുവല്ലയില്‍ മീന്‍ പിടിക്കാന്‍ പോയ 49കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങര സ്വദേശി ടി ജി ഇടിക്കുളയാണ് മരിച്ചത്. തോട്ടില്‍ സ്ഥാപിച്ചിരുന്ന മീന്‍ കൂട് നോക്കാനായി പോകുന്നു എന്ന് പറഞ്ഞാണ് ഇടിക്കുള വീട്ടില്‍ നിന്നുമിറങ്ങിയത്.

ഏറെ നേരം കഴിഞ്ഞിട്ടും ഇടിക്കുളയെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടില്‍ മൃതദേഹം കണ്ടത്. മീന്‍കൂട് നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോട്ടില്‍ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

fourty nine year old man found dead stream after going fishing

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories

Entertainment News

//Truevisionall