വെള്ളി പാദസരം കവരാൻ ഈ കൊടുംക്രൂരത? കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ, അന്വേഷണം

വെള്ളി പാദസരം കവരാൻ ഈ കൊടുംക്രൂരത? കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ, അന്വേഷണം
Apr 22, 2025 07:21 AM | By VIPIN P V

ജയ്പൂർ: (www.truevisionnews.com) രണ്ട് കണങ്കാലുകളും മുറിച്ചുമാറ്റിയ നിലയിൽ സ്ത്രീയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി. സ്ത്രീയുടെ കാലിലുണ്ടായിരുന്ന കട്ടിയുള്ള വെള്ളി പാദസരങ്ങൾ കവരാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്‍റെ നിഗമനം.

രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലാണ് സംഭവം. 50 വയസ്സുള്ള ഊർമിള മീണയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഊർമിള രണ്ട് കിലോഗ്രാം ഭാരമുള്ള വെള്ളി പാദസരങ്ങൾ ധരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ വിറകുവെട്ടാൻ വയലിലേക്ക് പോയതായിരുന്നു ഊർമിള. രാവിലെ 11 മണിയായിട്ടും തിരിച്ചെത്തിയില്ല. കുടുംബം അന്വേഷിച്ചിറങ്ങി. കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബമൻവാസ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

കൊലപാതകത്തിന് പിന്നാലെ ഗ്രാമത്തിൽ പ്രതിഷേധമുണ്ടായി. സ്ത്രീയുടെ മൃതദേഹം വഹിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കൊലപാതകിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് രോഷാകുലരായ നാട്ടുകാർ ആവശ്യപ്പെട്ടു.

അന്വേഷണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഗ്രാമീണർ ആവർത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ റോഡിൽ നിന്ന് അനങ്ങില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.

#brutalact #steal #silver #jewellery #Woman #bodyfound #field #legs #severed #investigation

Next TV

Related Stories
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

May 28, 2025 11:23 AM

മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

മീററ്റിൽ യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ്...

Read More >>
Top Stories