പൂനെ: (www.truevisionnews.com) 30 അടി ഉയരമുള്ള സിപ് ലൈനിൽ കയറാനെത്തിയ ടെക്കി യുവതിക്ക് ദാരുണാന്ത്യം. സിപ് ലൈനിലേക്ക് കയറാനുള്ള ടവറിൽ നിന്ന് നില തെറ്റി നിലത്തേക്ക് വീണതോടെയാണ് യുവതി മരിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തരൾ അരുൺ അട്പാൽക്കർ എന്ന 28കാരിയാണ് പൂനെയിലെ ദയാരിയിൽ മരിച്ചത്. പൂനെയിലെ ഭോർ താസൂക്കിലെ അഡ്വഞ്ചർ പാർക്കിൽ വാരാന്ത്യ ആഘോഷത്തിനെത്തിയതായിരുന്നു യുവതി.
30 അടി ഉയരത്തിലുള്ള സിപ് ലൈനിലേക്കുള്ള ലോഞ്ച് ടവറിൽ നിന്നാണ് 28കാരി നിലത്തേക്ക് വീണത്. സംഭവത്തിന് പിന്നാലെ പൊലീസും ബന്ധപ്പെട്ട അധികാരികളും പാർക്കിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചിരുന്നു.
പാർക്ക് മാനേജ്മെന്റിന്റെയോ സുരക്ഷാ ഉദ്യോഗസ്ഥരുടേയോ അനാസ്ഥ മൂലമാണോ അപകടമുണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ചയാണ് യുവതി രാജ്ഗഡ് വാട്ടർ പാർക്ക് റിസോട്ടിലെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബന്ധുക്കൾക്കൊപ്പമാണ് യുവതി റിസോർട്ടിലെത്തിയത്. അപകട മരണത്തിന് സംഭവത്തിൽ കേസ് എടുത്തു. സിപ് ലൈനിലേക്കുള്ള ഹാർനെസ് ധരിക്കാനൊരുങ്ങുമ്പോഴായിരുന്നു യുവതി ടവറിൽ നിന്ന് നിലത്ത് വീണത്.
ഹാർനെസ് ബന്ധിപ്പിച്ചിരുന്ന വയറിന് നീളം കുറവായതിനാൽ ഒരു ചെറിയ കസേരയിട്ട് അതിൽ കയറി ഹാർനെസ് ധരിക്കാൻ ശ്രമിക്കുമ്പോൾ യുവതിയുടെ കാലിടറി നിലത്ത് വീണുവെന്നാണ് സംഭവത്തേക്കുറിച്ച് പാർക്ക് അധികൃതർ പ്രതികരിക്കുന്നത്.
ഐടി പ്രൊഫഷണലായ യുവതിയുടെ ബന്ധുക്കളുടെ മൊഴിയും സംഭവത്തിൽ എടുക്കുമെന്നാണ പൊലീസ് വിശദമാക്കുന്നത്.
#Weekendcelebration #adventurepark #accident #ridingzipline #IT #employee #dies #tragically
