അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും
May 12, 2025 12:29 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്. ഉടൻ തന്നെ വിമാനത്താവളങ്ങള്‍ തുറക്കും.

തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറക്കുന്നത്.

മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നതെങ്കിലും വെടിനിര്‍ത്തൽ കരാര്‍ വന്നശേഷം അതിര്‍ത്തി ശാന്തമായതോടെയാണ് പെട്ടെന്ന് തുറക്കാനുള്ള തീരുമാനമെടുത്തത്. വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.

അമൃത്സര്‍, അധംപുര്‍, അംബാല, അവന്തിപ്പോര, ബന്ദിന്ദ, ഭുജ്, ബിക്കാനീര്‍, കുളു മണാലി, ലെ, ലുധിയാന,പത്താൻകോട്ട്, ഷിംല, ശ്രീനഗര്‍ തുടങ്ങിയ 32 വിമാനത്താവളങ്ങളാണ് അടിയന്തരമായി തുറന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

Border conflict Airport Authority takes important decision will open all thirty closed airports

Next TV

Related Stories
ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

Jul 25, 2025 10:56 AM

ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക്...

Read More >>
അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

Jul 24, 2025 10:16 PM

അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

മധ്യപ്രദേശിൽ അപൂർവ്വ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത് രണ്ടു...

Read More >>
എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

Jul 24, 2025 07:24 PM

എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി...

Read More >>
'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

Jul 24, 2025 06:52 PM

'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം...

Read More >>
ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

Jul 24, 2025 01:51 PM

ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒരാൾ മരിക്കുകയും മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാവുകയും...

Read More >>
Top Stories

Entertainment News

//Truevisionall