നിയന്ത്രണം നഷ്ടമായി ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞു; മരണം 21 ആയി, 14 പേർക്ക് പരിക്ക്

നിയന്ത്രണം നഷ്ടമായി ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞു; മരണം 21 ആയി, 14 പേർക്ക് പരിക്ക്
May 12, 2025 04:25 PM | By Susmitha Surendran

കൊളംബോ: (truevisionnews.com)  ശ്രീലങ്കയിൽ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 14 പേർക്ക് പരിക്കേറ്റു. കോട്മലെ എന്ന സ്ഥലത്ത് വച്ചാണ് സർക്കാർ ബസ് മറിഞ്ഞത്. തീ‍ർത്ഥാടകരുമായി പോയ ബസ് നിയന്ത്രണം വിട്ട് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദ്വീപിന്റെ തെക്കൻ തീരത്തുള്ള തീർത്ഥാടന നഗരമായ കതരഗമയിൽ നിന്ന് കുറുണെഗലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്.

ഏകദേശം 250 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം. മരിച്ചവരിൽ ഏറെയും ബുദ്ധമത വിശ്വാസികളാണ്. ബസിൽ ആളുകളെ കുത്തി നിറച്ചാണ് കൊണ്ടു പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റ ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 50 പേർക്കാണ് സാധാരണ ഈ ബസിൽ പോകാൻ അനുവാദമുള്ളത്. അതിനേക്കാൾ 20 യാത്രക്കാരെ അധികം വഹിച്ചായിരുന്നു ബസിന്റെ യാത്ര. 

യന്ത്ര തകരാറാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണം എന്നത് സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്. ശ്രീലങ്കയിലെ സ്ഥിരം അപകട മേഖലയാണ് ഇത്. ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്.

Bus accident SriLanka

Next TV

Related Stories
ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

Jul 25, 2025 10:56 AM

ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക്...

Read More >>
അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

Jul 24, 2025 10:16 PM

അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

മധ്യപ്രദേശിൽ അപൂർവ്വ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത് രണ്ടു...

Read More >>
എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

Jul 24, 2025 07:24 PM

എന്തെല്ലാം കാണണം....! ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി പോയി

ക്ലാസെടുക്കേണ്ട സമയത്ത് പാട്ടും കേട്ട് തലയിൽ എണ്ണതേച്ച് മസാജ്; അധ്യാപികയുടെ പണി...

Read More >>
'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

Jul 24, 2025 06:52 PM

'ആരുടെയും തടവിലല്ല'; അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്ന് നിമിഷപ്രിയയുടെ അമ്മ, വീഡിയോ സന്ദേശം...

Read More >>
ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

Jul 24, 2025 01:51 PM

ചിക്കനും മട്ടനും കഴിച്ചതിന് പിന്നാലെ ഛർദി; 46കാരൻ മരിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒരാൾ മരിക്കുകയും മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാവുകയും...

Read More >>
Top Stories

Entertainment News

//Truevisionall