വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം
Apr 21, 2025 04:43 PM | By VIPIN P V

പൂനെ: (www.truevisionnews.com) 30 അടി ഉയരമുള്ള സിപ് ലൈനിൽ കയറാനെത്തിയ ടെക്കി യുവതിക്ക് ദാരുണാന്ത്യം. സിപ് ലൈനിലേക്ക് കയറാനുള്ള ടവറിൽ നിന്ന് നില തെറ്റി നിലത്തേക്ക് വീണതോടെയാണ് യുവതി മരിച്ചത്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തരൾ അരുൺ അട്പാൽക്കർ എന്ന 28കാരിയാണ് പൂനെയിലെ ദയാരിയിൽ മരിച്ചത്. പൂനെയിലെ ഭോർ താസൂക്കിലെ അഡ്വഞ്ചർ പാർക്കിൽ വാരാന്ത്യ ആഘോഷത്തിനെത്തിയതായിരുന്നു യുവതി.

30 അടി ഉയരത്തിലുള്ള സിപ് ലൈനിലേക്കുള്ള ലോഞ്ച് ടവറിൽ നിന്നാണ് 28കാരി നിലത്തേക്ക് വീണത്. സംഭവത്തിന് പിന്നാലെ പൊലീസും ബന്ധപ്പെട്ട അധികാരികളും പാർക്കിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചിരുന്നു.

പാർക്ക് മാനേജ്മെന്റിന്റെയോ സുരക്ഷാ ഉദ്യോഗസ്ഥരുടേയോ അനാസ്ഥ മൂലമാണോ അപകടമുണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ചയാണ് യുവതി രാജ്ഗഡ് വാട്ടർ പാർക്ക് റിസോട്ടിലെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബന്ധുക്കൾക്കൊപ്പമാണ് യുവതി റിസോർട്ടിലെത്തിയത്. അപകട മരണത്തിന് സംഭവത്തിൽ കേസ് എടുത്തു. സിപ് ലൈനിലേക്കുള്ള ഹാർനെസ് ധരിക്കാനൊരുങ്ങുമ്പോഴായിരുന്നു യുവതി ടവറിൽ നിന്ന് നിലത്ത് വീണത്.

ഹാർനെസ് ബന്ധിപ്പിച്ചിരുന്ന വയറിന് നീളം കുറവായതിനാൽ ഒരു ചെറിയ കസേരയിട്ട് അതിൽ കയറി ഹാർനെസ് ധരിക്കാൻ ശ്രമിക്കുമ്പോൾ യുവതിയുടെ കാലിടറി നിലത്ത് വീണുവെന്നാണ് സംഭവത്തേക്കുറിച്ച് പാർക്ക് അധികൃതർ പ്രതികരിക്കുന്നത്.

ഐടി പ്രൊഫഷണലായ യുവതിയുടെ ബന്ധുക്കളുടെ മൊഴിയും സംഭവത്തിൽ എടുക്കുമെന്നാണ പൊലീസ് വിശദമാക്കുന്നത്.

#Weekendcelebration #adventurepark #accident #ridingzipline #IT #employee #dies #tragically

Next TV

Related Stories
നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

Apr 21, 2025 08:21 PM

നെഞ്ചുവേദന; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആശുപത്രിയിൽ

പരിശോധനകൾക്കു ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേൺ കമാൻഡ് ആശുപത്രി വൃത്തങ്ങൾ...

Read More >>
ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ കല്ലേറ്; ജനാലയ്ക്കരികെ ഇരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

Apr 21, 2025 05:29 PM

ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ കല്ലേറ്; ജനാലയ്ക്കരികെ ഇരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരിക്കേറ്റു, സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം...

Read More >>
‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

Apr 21, 2025 04:29 PM

‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു....

Read More >>
പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 03:34 PM

പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം...

Read More >>
'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

Apr 21, 2025 01:01 PM

'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി....

Read More >>
Top Stories