കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്

കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്
Apr 20, 2025 07:17 PM | By Susmitha Surendran

ഗുവാഹത്തി: (truevisionnews.com)  കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലവെട്ടിയെടുത്ത് ഭർത്താവ്. അസമിലെ ചിരാങ് ജില്ലയിൽ ഇന്നലെ രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി.

ഭാര്യയുടെ തലവെട്ടിയെടുത്ത ശേഷം സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ട് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ബജന്തിയുടെ തലയറുക്കുകയായിരുന്നു.

ചിരാങ് ജില്ലയിലെ ഉത്തർ ബല്ലാംഗുരിയിൽ നിന്നുള്ള ദിവസവേതനക്കാരനാണ് പ്രതിയെന്നാണ് റിപ്പോർട്ടുകൾ. കുടുംബപ്രശ്നങ്ങൾ മൂലമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി ബിതിഷ് ഹജോങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം നടന്നതെന്ന് അയൽവാസി പറഞ്ഞു.

ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. ഇവരുടെ മുന്നിൽവച്ചാണ് കൊലപാതകം നടത്തിയത്. ബജന്തിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ബിഎൻഎസ് 103 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

#Husband #beheads #wife #family #dispute

Next TV

Related Stories
മീൻ പിടിക്കാനായി പാറക്കുളത്തിൽ വല എറിഞ്ഞു; കണ്ടെടുത്തത് സ്ഫോടക വസ്തു

Apr 20, 2025 09:56 PM

മീൻ പിടിക്കാനായി പാറക്കുളത്തിൽ വല എറിഞ്ഞു; കണ്ടെടുത്തത് സ്ഫോടക വസ്തു

പാറക്കുളത്തിൽ വെള്ളത്തിന് അടിയിൽ നിന്നാണ് ഇവ...

Read More >>
ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങി; മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി

Apr 20, 2025 09:04 PM

ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങി; മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി

കോതമംഗലം ബസ് സ്റ്റാന്റിനു സമീപത്തെ കടയിൽ ഇന്ന് രാവിലെയാണ് പാമ്പിനെ...

Read More >>
നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 09:02 PM

നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

പുളിയാവ് സ്വദേശിയായ ചാലിൽ നിധിൻ്റെ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം; പ്രതികള്‍ മദ്യലഹരിയിലെന്ന് പൊലീസ്

Apr 20, 2025 08:52 PM

വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം; പ്രതികള്‍ മദ്യലഹരിയിലെന്ന് പൊലീസ്

സജിയുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു....

Read More >>
മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Apr 20, 2025 07:46 PM

മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

Read More >>
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 20, 2025 07:43 PM

വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിന്റെ ജീവൻ...

Read More >>
Top Stories